കുടിവെള്ളം ശുദ്ധം: മന്ത്രി റോഷി അഗസ്റ്റിൻ
Wednesday, October 8, 2025 12:25 AM IST
തിരുവനന്തപുരം: വാട്ടർ അഥോറിറ്റിയുടെ പദ്ധതികൾ വഴി വിതരണം ചെയ്യുന്ന കുടിവെള്ളം ജലശുദ്ധീകരണശാലകൾ വഴി വിവിധ ഘട്ടങ്ങളിലൂടെ ശുദ്ധീകരണ പ്രക്രിയകളും ക്ലോറിനേഷനും നടത്തിയാണു വിതരണം ചെയ്യുന്നതെന്നു മന്ത്രി റോഷി അഗസ്റ്റിൻ.
വിവിധ വിതരണ സ്ഥലങ്ങളിൽ നിന്നു വെള്ളത്തിന്റെ സാന്പിളുകൾ ശേഖരിച്ചു വാട്ടർ അഥോറിറ്റിയുടെ ക്വാളിറ്റി വിംഗ് ഗുണനിലവാരം ഉറപ്പുവരുത്താറുണ്ട്. അമീബിക് മസ്തിഷ്കജ്വരം പ്രതിരോധിക്കുന്നതിനായി സർക്കാർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര പ്രവർത്തനം നടത്തിവരുന്നു.
ജലസംഭരണികൾ വൃത്തിയാക്കി ക്ലോറിനേഷൻ നടത്തുന്നതിനും ജലസംഭരണികളിൽ നിന്നും നോണ്‍ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളിൽനിന്നും വിതരണം ചെയ്യുന്ന ജലത്തിൽ സൂപ്പർ ക്ലോറിനേഷൻ ചെയ്യുന്നതിനും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.