ബിജെപിയുടെ ക്ലിഫ് ഹൗസ് മാർച്ച് ഇന്ന്
Wednesday, October 8, 2025 12:25 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ മോഷണ വിഷയത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബിജെപി ഇന്ന് മാർച്ച് നടത്തും.
രാവിലെ പത്തിന് മ്യൂസിയം സ്റ്റേഷൻ പരിസരത്തു നിന്നാരംഭിക്കുന്ന മാർച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ ഒൻപതിന് വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടക്കും.
കൊല്ലത്ത് നടക്കുന്ന പ്രതിഷേധ പരിപാടി പി. കെ. കൃഷ്ണദാസും ആലപ്പുഴയിൽ ശോഭ സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും.