കൊ​​​ച്ചി: വി​​​വി​​​ധ ജ​​​ന​​​കീ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍ ന​​​യി​​​ക്കു​​​ന്ന അ​​​വ​​​കാ​​​ശസം​​​ര​​​ക്ഷ​​​ണ യാ​​​ത്ര​​​യു​​​ടെ ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​യ​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍, ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​​​ഡോ.​​​ ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

യാ​​​ത്ര 13ന് ​​​കാ​​​സ​​​ര്‍ഗോ​​​ഡ് പാ​​​ണ​​​ത്തൂ​​​രി​​​ല്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. ‘നീ​​​തി ഔ​​​ദാ​​​ര്യ​​​മ​​​ല്ല അ​​​വ​​​കാ​​​ശ​​​മാ​​​ണ്’ എ​​​ന്ന​​​താ​​​ണു ജാ​​​ഥ​​​യി​​​ലെ മു​​​ദ്രാ​​​വാ​​​ക്യം. ജാ​​​ഥ ക​​​ട​​​ന്നുവ​​​രു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ വി​​​വി​​​ധ രൂ​​​പ​​​താ മെ​​​ത്രാ​​​ന്‍മാ​​​ര്‍, സ​​​മു​​​ദാ​​​യി​​​ക-സാ​​​മൂ​​​ഹ്യ നേ​​​താ​​​ക്ക​​​ന്‌മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. 24ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റി​​​യറ്റി​​​ലേ​​​ക്കു ന​​​ട​​​ക്കു​​​ന്ന വ​​​ൻ പ്ര​​​ക​​​ട​​​ന​​​ത്തോ​​​ടെ ജാ​​​ഥ സ​​​മാ​​​പി​​​ക്കും.


ജ​​​ന​​​കീ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളോ​​​ടു രാ​​​ഷ്‌​​​ട്രീ​​​യ ​​​പാ​​​ര്‍ട്ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന​​​ക​​​ളും ഇ​​​ര​​​ട്ട​​​ത്താ​​​പ്പും ച​​​ര്‍ച്ചാ​​​വി​​​ഷ​​​യ​​​മാ​​​കും. നാ​​​ളു​​​ക​​​ളാ​​​യി ഉ​​​ന്ന​​​യി​​​ക്കു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ക്കു പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ ത​​​ദ്ദേ​​​ശ, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ട് എ​​​ടു​​​ക്കാ​​​ന്‍ നി​​​ര്‍ബ​​​ന്ധി​​​ത​​​രാ​​​കു​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വം വ്യ​​​ക്ത​​​മാ​​​ക്കി.

ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സുകു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ല്‍, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബെ​​​ന്നി ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.