മുഖ്യമന്ത്രി പ്രതികരിക്കാത്തതു ദുരൂഹം: രമേശ് ചെന്നിത്തല
Wednesday, October 8, 2025 12:25 AM IST
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപം മറിച്ചു വിറ്റെന്ന ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തു ദുരൂഹമെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ലോകത്തെന്പാടുമുള്ള അയ്യപ്പ ഭക്തരുടെ ഹൃദയത്തെ വേദനിപ്പിച്ച സംഭവമാണുണ്ടായത്. ദ്വാരപാലക ശിൽപങ്ങളുൾപ്പെടെ അടിച്ചുകൊണ്ടു പോയിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാൻ തയാറാകാത്തതെന്നും ചെന്നത്തല ചോദിച്ചു.