കെ.സി. ജോസഫിന്റെ പുസ്തക പ്രകാശനം ഇന്ന്
Wednesday, October 8, 2025 12:25 AM IST
തിരുവനന്തപുരം: മുൻ മന്ത്രിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ.സി. ജോസഫിന്റെ നിയമസഭാ പ്രസംഗങ്ങൾ അടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്നു വൈകുന്നേരം 4.30ന് കെപിസിസിയിൽ കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി നിർവഹിക്കും.
പികെ കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങും. മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ആമുഖ പ്രസംഗം നടത്തും.