റവ.ഡോ. റോബർട്ട് തോമസ് പുതുശേരി ജനറൽ കൗണ്‍സിലർ
Wednesday, October 8, 2025 1:54 AM IST
തൃശൂർ: ആഗോള കർമലീത്താ മാതൃസഭയുടെ ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യ ഓഷ്യാനിയ മേഖലയുടെ ജനറൽ കൗണ്‍സിലറായി റവ. ഡോ. റോബർട്ട് തോമസ് പുതുശേരിയെ വീണ്ടും തെരഞ്ഞെടുത്തു. ആറു വർഷമാണു കാലാവധി.
ഇന്തോനേഷ്യയിലെ മലാംഗിൽ നടന്ന ജനറൽ ചാപ്റ്ററിൽ പ്രിയോർ ജനറാളായി സ്പെയിൻകാരനായ റവ. ഡോ. ഡെസിദേരിയോ ഗാർസിയയെയും അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് മേഖലകളിലേക്കുള്ള കൗണ്‍സിലർമാരെയും തെരഞ്ഞെടുത്തു.
അങ്കമാലിക്കടുത്ത് മൂക്കന്നൂർ ഇടവകാംഗമായ റവ. ഡോ. റോബർട്ട് തോമസ് പുതുശേരി പരേതരായ ഔസേപ്പ്-എവുപ്രാസ്യ ദന്പതികളുടെ ഇളയമകനാണ്.