മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു
Wednesday, October 8, 2025 1:54 AM IST
തിരുവനന്തപുരം: സ്വർണപ്പാളിയെ ചെന്പുപാളിയാക്കിയ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും നിലവിൽ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുമായ മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു.
2019ൽ സ്വർണം പൂശാനായി പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കുന്ന സമയത്ത് ചെന്പുപാളി എന്നെഴുതാൻ നിർദേശം നൽകിയ ഉദ്യോഗസ്ഥനാണു മുരാരി ബാബുവെന്നു ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.
സ്വർണപ്പാളി സംബന്ധിച്ചു താൻ പ്രാഥമിക റിപ്പോർട്ടാണു നൽകിയതെന്നും അവ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കേണ്ടതു മുതിർന്ന ഉദ്യോഗസ്ഥരാണെന്നും മുരാരി ബാബു പറഞ്ഞു. സംഭവം നടക്കുന്പോൾ താനവിടെ ഇല്ലായിരുന്നുവെന്നും മുരാരി ബാബു കൂട്ടിച്ചേർത്തു.