പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടിയുടെ നിയമസഭാ മാർച്ച് ഇന്ന്
Wednesday, October 8, 2025 12:25 AM IST
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും. ഒന്നര ലക്ഷത്തിലധികം വനിതകളുടെ പണം നഷ്ടപ്പെട്ട തട്ടിപ്പിൽ അന്വേഷണം നടത്തിയിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട സർക്കാർ നടപടി കേരളത്തിലെ സ്ത്രീ സമൂഹത്തോടും പൊതുസമൂഹത്തോടുമുള്ള തികഞ്ഞ അവഗണനയാണെന്ന് അഡ്വ. വിനോദ് മാത്യു വിൽസൺ പത്രസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കെ. വിനു, ആക്ഷൻ കൗൺസിൽ രക്ഷാധികാരി അഡ്വ. ബേസിൽ ജോൺ എന്നിവരും പങ്കെടുത്തു.