ഭീകരവാദത്തെ വെള്ളപൂശാനുള്ള നീക്കങ്ങള്‍ അപകടകരം: ഷെവ. വി.സി. സെബാസ്റ്റ്യന്‍
Wednesday, October 8, 2025 1:54 AM IST
കൊച്ചി: ഭീകരവാദത്തെ വെള്ളപൂശാനുള്ള ആസൂത്രിത അജൻഡകള്‍ അപകടകരമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
ഇസ്രയേലിന്റെയും ഹമാസ് ഭീകരരുടെയും അക്രമങ്ങള്‍ക്കു വിധേയരാകുന്ന പലസ്തീന് ജനതയ്ക്കു മാത്രമല്ല, വിവിധ രാജ്യങ്ങളില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജനസമൂഹത്തിനൊന്നാകെ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഭീകരപ്രസ്ഥാനങ്ങളെ എതിര്‍ക്കാനും പരസ്യമായി തള്ളിപ്പറയാനും സാക്ഷരസമൂഹത്തിനാകണം.
ഭീകരവാദ കൊലപാതകങ്ങള്‍ നിരന്തരം ലോകത്തുടനീളം ആവര്‍ത്തിക്കുമ്പോഴും കണ്ണടയ്ക്കുന്നവർ ഗാസയുടെ പേരില്‍ മാത്രം കണ്ണീരൊഴുക്കുന്നു. പലസ്തീനില്‍ മാത്രമല്ല, വിവിധ രാജ്യങ്ങളില്‍ നിരന്തരം അഴിഞ്ഞാടുന്ന മതഭീകരവാദ സംഘങ്ങള്ക്കെതിരേയാണു മനുഷ്യമനഃസാക്ഷി ഉണരേണ്ടതെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.