വിദേശ സർക്കാരുകളുമായി കായിക വികസനത്തിനു സഹകരണം തുടങ്ങി: മന്ത്രി വി. അബ്ദുറഹ്മാൻ
Wednesday, October 8, 2025 12:25 AM IST
തിരുവനന്തപുരം: കായിക വികസനം ലക്ഷ്യമിട്ടു വിദേശ സർക്കാരുകളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്കു സർക്കാർ തുടക്കം കുറിച്ചെന്നു മന്ത്രി വി. അബ്ദുറഹ്മാൻ.
സ്പെയിനിലെ പ്രീമിയർ ഫുട്ബോൾ ലീഗിന്റെ സംഘാടകരായ ലാ ലിഗ സ്പെയിൻ ഹയർ സ്പോർട്സ് കൗണ്‍സിൽ എന്നിവരുമായി ചർച്ച നടത്തി.
കായിക പരിശീലനം, സ്പോർട്സ് സയൻസ്, സ്പോർട്സ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ സഹകരണത്തിനു പ്രാഥമികതലത്തിൽ ധാരണയായി.
സ്പെയിനിൽവച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ചർച്ച നടത്തിയതിനെ തുടർന്നാണു കേരളത്തിലേക്കുള്ള അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനത്തിനു തീരുമാനമായത്.