അറ്റകുറ്റപ്പണി: ട്രെയിൻ സർവീസുകളിൽ മാറ്റം
Wednesday, October 8, 2025 12:25 AM IST
കൊല്ലം: തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ ചിങ്ങവനം-കോട്ടയം സെക്ഷനിൽ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗതം സുഗമമാക്കുന്നതിന് ചില ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തി റെയിൽവേ.
ട്രെയിൻ നമ്പർ 16326 കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ്, ഒക്ടോബർ 11ന് കോട്ടയത്ത് നിന്ന് രാവിലെ 05.15 ന് യാത്ര ആരംഭിക്കുന്നതിനുപകരം രാവിലെ 05.27ന് ഏറ്റുമാനൂരിൽ നിന്ന് യാത്ര ആരംഭിക്കും.
ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ - മധുര ജംഗ്ഷൻ അമൃത എക്സ്പ്രസ്, കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22503 കന്യാകുമാരി- ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് , ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ എക്സ്പ്രസ്, തിരുവനന്തപുരം നോർത്തിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത് -എസ്എംവിടി ബെംഗളൂരു- ഹംസഫർ ദ്വൈവാര എക്സ്പ്രസ് എന്നിവ 11ന് ആലപ്പുഴ വഴി സർവീസ് നടത്തും.
കൂടാതെ കൊല്ലത്ത് നിന്ന് രാത്രി 9.05 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 66310 കൊല്ലം - എറണാകുളം ജംഗ്ഷൻ മെമു 11 ന് പൂർണമായും റദ്ദാക്കിയിട്ടുമുണ്ട്.