കേരള കോണ്‍ഗ്രസ് ജന്മദിന സമ്മേളനം നാളെ
Wednesday, October 8, 2025 12:25 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് ജന്മദിന സമ്മേളനം നാളെ ആഘോഷിക്കും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വൈകുന്നേരം നാലിനു പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ് അധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ, സെക്രട്ടറി ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയര്മാന്മാരായ ടി.യു. കുരുവിള, ഫ്രാന്‍സിസ് ജോര്‍ജ് എംപി, തോമസ് ഉണ്ണിയാടന്, സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.