അപര്ണയ്ക്ക് 1.32 കോടിയുടെ മേരി ക്യൂറി സ്കോളര്‍ഷിപ്പ്
Wednesday, October 8, 2025 12:25 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് സ്വദേശിനി അപര്‍ണ ശ്രീപ്രകാശിന് 1.32 കോടിയുടെ മേരി ക്യൂറി പിഎച്ച്ഡി സ്കോളര്‍ഷിപ്പ്.
കാലാവസ്ഥാവ്യതിയാനത്തില്‍ സസ്യങ്ങളുടെ ഡിഎന്‍എയില്‍ ഉണ്ടാകുന്ന തകരാറുകളും ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവും എന്നതാണു ഗവേഷണവിഷയം.
ചെക്ക് റിപ്പബ്ലിക്കിലെ മാസ്റിക് സര്‍വകലാശാലയിലും പാരിസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സിലും അപര്‍ണ മൂന്നുവര്‍ഷം പഠനം നടത്തും.
കാഞ്ഞങ്ങാട് അമൃത വിദ്യാലയം, ദുര്‍ഗ സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍നിന്നു ബോട്ടണിയില്‍ ഒന്നാം റാങ്കോടെ ബിരുദം നേടി.
പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയില്‍നിന്ന് ബയോടെക്നോളജിയില്‍ ബിരുദാനന്തര ബിരുദം. ഐസര്‍ ഭോപ്പാല്‍, ഐഎച്ച്ബിടി പാലംപുര്‍ എന്നിവിടങ്ങളില്‍ റിസര്‍ച്ച് അസിസ്റ്റന്റായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശസ്തമായ മേരി ക്യൂറി സ്കോളര്‍ഷിപ്പിനുള്ള വഴി തെളിഞ്ഞത്.