1139 പട്ടികജാതി വർഗക്കാരെ വിദേശത്തേക്കയച്ചു: മന്ത്രി ഒ.ആർ. കേളു
Wednesday, October 8, 2025 12:25 AM IST
തിരുവനന്തപുരം: ഓവർസീസ് സ്കോളർഷിപ്പു പദ്ധതി വഴി 1059 പട്ടികജാതി വിദ്യാർഥികളെയും 80 പട്ടികവർഗ വിദ്യാർഥികളെയും വിദേശ പഠനത്തിനയച്ചതായി മന്ത്രി ഒ.ആർ. കേളു നിയമസഭയെ അറിയിച്ചു.
പദ്ധതി പുനഃസംഘടിപ്പിച്ച ശേഷം 404 പട്ടികജാതി വിദ്യാർഥികളെയും 36 പട്ടികവർഗ വിദ്യാർഥികളെയും വിദേശ പഠനത്തിനയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.