കായികമേളയ്ക്ക് 117.5 പവന്റെ സ്വർണക്കപ്പ്
Wednesday, October 8, 2025 1:54 AM IST
തിരുവനന്തപുരം: ഈ മാസം 22 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ചാന്പ്യൻ ജില്ലയ്ക്കുള്ള സ്വർണക്കപ്പിന് തൂക്കം 117.5 പവൻ.
സംസ്ഥാന സ്കൂൾ കലോത്സവത്തിന് നൽകുന്ന സ്വർണ കപ്പിന് തുല്യമായ ട്രോഫിയാണ് കായികമേളയിലെ ചാന്പ്യൻ ജില്ലയ്ക്ക് സമ്മാനിക്കുക.
സ്വർണക്കപ്പുമായി കാസർഗോഡു നിന്നു തലസ്ഥാനത്തേക്ക് ഘോഷയാത്രയും ഉണ്ടാകും.