തൃ​​​ശൂ​​​ർ: മു​​​ൻ അ​​​ധ്യാ​​​പ​​​ക​​​നെ 68.6 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി സി​​​റ്റി പോ​​​ലീ​​​സ് ഡാ​​​ൻ​​​സാ​​​ഫ് ടീ​​​മും ഈ​​​സ്റ്റ് പോ​​​ലീ​​​സും ചേ​​​ർ​​​ന്നു തൃ​​​ശൂ​​​ർ റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ക​​​ണ്ണൂ​​​ർ തൂ​​​വ​​​ക്കു​​​ന്ന് ക​​​ണ്ണ​​​ൻ​​​കോ​​​ട് കോ​​​ളോ​​​ത്ത് വീ​​​ട്ടി​​​ൽ കെ. ​​​രാ​​​ഖി​​​ൽ (29) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

പ്ല​​​സ് ടു ​​​സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ളെ 2024ൽ 200 ​​​ഗ്രാം എം​​​ഡി​​​എം​​​എ​​​യും ര​​​ണ്ടു​​​കി​​​ലോ ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലു​​​മാ​​​യി കു​​​ന്നം​​​കു​​​ളം സി​​​ഐ ആ​​​യി​​​രു​​​ന്ന ഷാ​​​ജ​​​ഹാ​​​ൻ ബം​​​ഗ​​​ളു​​​രു​​​വി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഈ ​​​കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ​​​യ്ക്കാ​​​യി ക​​​ണ്ണൂ​​​രി​​​ൽ​​​നി​​​ന്നു കോ​​​ട​​​തി​​​യി​​​ലേ​​​ക്കു​​​ വ​​​രു​​​ന്ന വ​​​ഴി​​​യാ​​​ണു വീ​​​ണ്ടും പി​​​ടി​​​കൂ​​​ടി​​​യ​​​ത്.


എം​​​എ​​​സ്‌​​​സി സു​​​വോ​​​ള​​​ജി, എം​​​എ, എം​​​എ​​​ഡ്, എ​​​ന്‍റ​​​മോ​​​ള​​​ജി​​​യി​​​ൽ പി​​​എ​​​ച്ച്ഡി എ​​​ന്നീ ഉ​​​യ​​​ർ​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള രാ​​​ഖി​​​ൽ പോ​​​ലീ​​​സ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. കു​​​ന്നം​​​കു​​​ളം സ്വ​​​ദേ​​​ശി റി​​​ഹാ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് എ​​​ത്തി​​​ച്ച​​​തെ​​​ന്നാ​​​ണു രാ​​​ഖി​​​ൽ മൊ​​​ഴി​​​ന​​​ൽ​​​കി​​​യ​​​ത്.

ഡാ​​​ൻ​​​സാ​​​ഫ് എ​​​സ്ഐ പി.​​​എ. ബാ​​​ബു​​​രാ​​​ജ​​​നു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർന്നാ​​​ണു പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.