ബ​​​ദി​​​യ​​​ഡു​​​ക്ക: ബ​​​ദി​​​യ​​​ഡു​​​ക്ക പ​​​ഞ്ചാ​​​യ​​​ത്ത് ഹ​​​രി​​​ത​​​ക​​​ര്‍​മ​​​സേ​​​ന​​​യു​​​ടെ പേ​​​രി​​​ല്‍ 40,000 രൂ​​​പ ക​​​ള​​​ക്ട് ചെ​​​യ്ത ഹ​​​രി​​​ത​​​ക​​​ര്‍​മസേ​​​നാം​​​ഗം 4,000 രൂ​​​പ പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ബാ​​​ങ്കി​​​ല​​​ട​​​ച്ചു. അ​​​വ​​​ശേ​​​ഷി​​​ച്ച പ​​​ണം കീ​​​ശ​​​യി​​​ലി​​​ട്ടു.

ബാ​​​ങ്കി​​​ല്‍ പ​​​ണ​​​മ​​​ട​​​ച്ച ര​​​സീ​​​തി​​​ന്‍റെ കൗ​​​ണ്ട​​​ര്‍ ഫോ​​​യി​​​ലി​​​ല്‍ അ​​​ട​​​ച്ച തു​​​ക​​​യാ​​​യി കാ​​​ണി​​​ച്ച നാ​​​ലാ​​​യി​​​ര​​​ത്തി​​​നൊ​​​പ്പം ഒ​​​രു പൂ​​​ജ്യം​​കൂ​​​ടി എ​​​ഴു​​​തി​​​ച്ചേ​​​ര്‍​ത്ത് പ​​​ഞ്ചാ​​​യ​​​ത്ത​​​ധി​​​കൃ​​​ത​​​രെ ഏ​​​ല്‍​പ്പി​​​ച്ചു. മ​​​റ്റൊ​​​രു സം​​​ഭ​​​വ​​​ത്തി​​​ല്‍ 18,000 രൂ​​​പ പി​​​രി​​​വു ശേ​​​ഖ​​​രി​​​ച്ച​​​പ്പോ​​​ള്‍ ബാ​​​ങ്കി​​​ല​​​ട​​​ച്ച​​​ത് 8,500 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

പ​​​ണ​​​മ​​​ട​​​ച്ച ര​​​സീ​​​തി​​​ന്‍റെ കൗ​​​ണ്ട​​​ര്‍ ഫോ​​​യി​​​ലി​​​ല്‍ 8,500 എ​​​ന്ന​​​തു 18,000 എ​​​ന്നു തി​​​രു​​​ത്തി പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സി​​​ല്‍ ഏ​​​ല്‍​പ്പി​​​ച്ചു. ത​​​ട്ടി​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ച് വി​​​വ​​​രം ല​​​ഭി​​​ച്ച പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും പ​​​ഞ്ചാ​​​യ​​​ത്ത് യോ​​​ഗ​​​ത്തെ അ​​​റി​​​യി​​​ച്ചു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​ഞ്ചാ​​​യ​​​ത്ത് 17-ാം വാ​​​ര്‍​ഡ് ഹ​​​രി​​​ത​​​സേ​​​ന ലീ​​​ഡ​​​ര്‍ സീ​​​ന​​​ത്ത്, സ​​​ഹാ​​​യി ശാ​​​ര​​​ദ എ​​​ന്നി​​​വ​​​രെ ഹ​​​രി​​​തക​​​ര്‍​മ​​​സേ​​​ന​​​യി​​​ല്‍നി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ടാ​​​നും ത​​​ട്ടി​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ചു വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നും പ​​​ഞ്ചാ​​​യ​​​ത്ത് ഭ​​​ര​​​ണ​​​സ​​​മി​​​തി തീ​​​രു​​​മാ​​​നി​​​ച്ചു.


പ​​​ഞ്ചാ​​​യ​​​ത്ത​​​ധി​​​കൃ​​​ത​​​ര്‍ വി​​​വ​​​രം ജി​​​ല്ലാ ഹ​​​രി​​​ത​​​സേ​​​നാ ഓ​​​ഫീ​​​സി​​​ല്‍ അ​​​റി​​​യി​​​ക്കു​​​ക​​​യും അ​​​വ​​​ര്‍ ഓ​​​ഡി​​​റ്റ് സം​​​ഘ​​​ത്തെ പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. 17-ാം വാ​​​ര്‍​ഡ് ഹ​​​രി​​​ത​​​ക​​​ര്‍​മ​​​സേ​​​ന ഓ​​​രോ വീ​​​ട്ടി​​​ല്‍​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച യൂ​​​സ​​​ര്‍​ ഫീ​​​സി​​​നെ​​​ക്കു​​​റി​​​ച്ച് ഓ​​​ഡി​​​റ്റിം​​​ഗ് പൂ​​​ര്‍​ത്തി​​​യാ​​യെ​​ന്നാ​​ണു സൂ​​​ച​​​ന.

എ​​​ല്ലാ വാ​​​ര്‍​ഡി​​​ലെ​​​യും യൂ​​​സ​​​ര്‍​ഫീ ക​​​ള​​​ക്‌ഷന്‍ ഓ​​​ഡി​​​റ്റി​​​നു വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്. ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ത​​​ട്ടി​​​പ്പു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ സൂ​​​ചി​​​പ്പി​​​ച്ചു. ഓ​​​ഡി​​​റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.