‘വിഷൻ 2031’ സെമിനാർ നാളെ
Thursday, October 9, 2025 2:20 AM IST
തിരുവനന്തപുരം: കേരള സംസ്ഥാനം രൂപവത്കരിച്ച് 75 വർഷം പൂർത്തിയാകുന്ന വേളയിൽ സംസ്ഥാനത്തിന്റെ കഴിഞ്ഞ കാല വളർച്ച വിലയിരുത്തുന്നതിനും ഭാവി വികസനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘വിഷൻ 2031’എന്ന ഏകദിന സെമിനാർ നാളെ രാവിലെ 10 മുതല്‍ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.