അന്തര്‍സംസ്ഥാന ബസ് ജീവനക്കാര്‍ ഇന്ന് പണിമുടക്കും
Thursday, October 9, 2025 2:20 AM IST
കൊച്ചി: വാളയാര്‍ വഴി സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ബസുകളെയും ജീവനക്കാരെയും തുടർച്ചയായി ആക്രമിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് ഇന്നു ജീവനക്കാര്‍ സര്‍വീസ് നിര്‍ത്തിവച്ച് പണിമുടക്കും.
പണിമുടക്കിനെത്തുടര്‍ന്ന് ഇന്ന് വാളയാര്‍ വഴി കേരളത്തിലേക്കും കേരളത്തില്‍ നിന്നുമുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കാന്‍ ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന് കേരള സംസ്ഥാനസമിതി തീരുമാനിച്ചു.