പാതിവിലത്തട്ടിപ്പ്: ആം ആദ്മി പാർട്ടി നിയമസഭാ മാർച്ച് നടത്തി
Thursday, October 9, 2025 2:20 AM IST
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായ പാതിവില തട്ടിപ്പുകേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്കു നടത്തിയ പ്രതിഷേധമാർച്ചിനുനേരേ പോലീസിന്റെ ജലപീരങ്കി പ്രയോഗം.
സെക്രട്ടേറിയറ്റിനു മുമ്പിൽനിന്നും ആരംഭിച്ച മാർച്ചിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ നൂറുകണക്കിന് ആം ആദ്മി പാർട്ടി പ്രവർത്തകരും ആക്ഷൻ കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.