ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ശ്രാദ്ധ പെരുന്നാള്‍ 26 മുതല്‍
Thursday, October 9, 2025 2:20 AM IST
പുത്തൻകുരിശ്: കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധ പെരുന്നാള്‍ 26 മുതല്‍ 31 വരെ ആചരിക്കും.
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാബാവയുടെ അധ്യക്ഷതയില്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേർന്ന സഭാ വര്‍ക്കിംഗ് കമ്മിറ്റിയോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
2.45 കോടി രൂപ ചെലവില്‍ പാത്രിയര്‍ക്കാ സെന്ററിലെ കണ്വന്ഷന് സെന്ററിന്റെ പുനര്‍ക്രമീകരണം, എയര്‍കണ്ടീഷന്‍ -സോളാര്‍ സെറ്റിംഗ് എന്നിവ പൂര്‍ത്തീകരിക്കുന്നതിനും സഭാ വര്‍ക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ശ്രേഷ്ഠ ബാവയുടെ പേരില്‍ ആരംഭിക്കുന്ന മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങൾ ശ്രാദ്ധ പെരുന്നാള്‍ ദിനമായ 31ന് ആരംഭിക്കും.