മൂന്നാറിൽ വീണ്ടും കടുവ ആക്രമണം
Thursday, October 9, 2025 2:20 AM IST
മൂന്നാർ: മൂന്നാറിൽ വീണ്ടും കടുവ കന്നുകാലികളെ ആക്രമിച്ചു. വീട്ടുമുറ്റത്തു കെട്ടിയിട്ടിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ച ആയിരുന്നു സംഭവം. ദേവികുളം ഒഡികെ ഡിവിഷൻ സ്വദേശി പരമശിവന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. കഴുത്തിനു പിൻഭാഗം കടിച്ചുകീറിയ നിലയിലാണ്. പശുവിന്റെ അലർച്ച കേട്ട് വീട്ടുകാർ എത്തുന്നതിനു മുന്പ് കടുവ ഓടി മറഞ്ഞിരുന്നു.
ഏതാനും നാളുകൾക്ക് മുന്പ് ഇതേ എസ്റ്റേറ്റിലെ രണ്ട് പശുക്കളെ കടുവ ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം പകൽ, തൊഴിലാളികൾ പണിയെടുക്കുന്ന തേയിലത്തോട്ടത്തിനു സമീപം മൂന്നു കടുവകൾ എത്തിയിരുന്നു.