ഭിന്നശേഷി നിയമന പ്രശ്നം ചർച്ചചെയ്തു പരിഹരിക്കും: വിദ്യാഭ്യാസമന്ത്രി
Thursday, October 9, 2025 2:20 AM IST
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നി യമന പ്രശ്നം മാനേജുമെന്റുകളുമായി ചർച്ച ചെയ്തു പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പ്രശ്നം പരിഹരിച്ചു പോവുകയെന്നതാണ് സർക്കാരിന്റെ നിലപാട്.
ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ചുള്ള സർക്കുലറുകളും ഉത്തരവുകളും ഉൾപ്പെടുത്തി തയാറാക്കിയ കൈപ്പുസ്തകം പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
1,503 ഭിന്നശേഷി ഉദ്യോഗാർഥികളെയാണ് നിലവിൽ എയ്ഡഡ് സ്കൂളുകളിൽ നിയമിച്ചിരിക്കുന്നത്. 1,345 ഒഴിവുകൾ എംപ്ലോയ്മെന്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്- മന്ത്രി പറഞ്ഞു.