‘വിവരാവകാശനിയമം @20’ദേശീയ കോണ്‍ക്ലേവ് തൃശൂരിൽ
Thursday, October 9, 2025 2:20 AM IST
തൃശൂർ: വിവരാവകാശനിയമത്തിന്റെ ഇരുപതാംവാർഷികാഘോഷത്തിന്റെ ഭാഗമായി 11, 12 തീയതികളിൽ സാഹിത്യ അക്കാദമി ഹാളിൽ ദേശീയ കോണ്‍ക്ലേവ് നടക്കും.
അരുണ റോയ്, നിഖിൽ ഡേ, അഞ്ജലി ഭരദ്വാജ്, മുൻ കേന്ദ്ര വിവരാവകാശ കമ്മീഷണർ ശൈലേഷ് ഗാന്ധി, മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ വിൻസണ്‍ എം. പോൾ, ഗുണവർധനൻ, ദ ടെലഗ്രാഫ് പത്രാധിപർ ആർ. രാജഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും: 94960 89022, 90746 11050.