സഹകരണ സംഘങ്ങളിലെ തട്ടിപ്പ്: വഞ്ചിക്കപ്പെട്ട നിക്ഷേപകർ സംഘടിക്കുന്നു
Thursday, October 9, 2025 2:20 AM IST
അങ്കമാലി: സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ച തുക തിരിച്ചുകിട്ടാതെ വഞ്ചിക്കപ്പെട്ടവർ സംസ്ഥാന തലത്തിൽ സംഘടിക്കുന്നു.
ഇങ്ങനെ പ്രാദേശികാടിസ്ഥാനത്തിൽ വഞ്ചിക്കപ്പെട്ട നിക്ഷേപകർ സംഘടനകൾക്ക് രൂപംനൽകി പ്രതിഷേധപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതു സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുകയാണു ലക്ഷ്യമെന്ന് കോ-ഓർഡിനേറ്റർ പി.എ. തോമസ് വ്യക്തമാക്കി.
വഞ്ചിക്കപ്പെട്ട നിക്ഷേപകരുടെ സംസ്ഥാന സമ്മേളനം അങ്കമാലി സിഎസ്എയിൽ 11ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. സമ്മേളനത്തിൽ സംസ്ഥാനതലത്തിലുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കും.