ദുരന്തബാധിതരെ രാഷ്ട്രീയപകയോടെ കാണരുതെന്ന് പ്രഫ. കെ.വി. തോമസ്
Thursday, October 9, 2025 2:20 AM IST
കൊച്ചി: ദുരന്തബാധിതരോടുപോലും അനുകമ്പയില്ലാത്ത വിധം നിലപാട് കൈക്കൊള്ളുന്ന കേന്ദ്രസർക്കാർ സമീപനം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയാണു ചോദ്യം ചെയ്യുന്നതെന്ന് കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്.
ബാങ്കിൽനിന്നു വായ്പയെടുത്ത് കടക്കെണിയിലായ വയനാട്ടിലെ കർഷകർ, വിദ്യാർഥികൾ, ചെറുകിട കച്ചവടക്കാർ എന്നിവരുടെ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രം കൈകൊണ്ട നിലപാട് ആക്ഷേപാർഹമാണ്.
കേരളത്തിന് അർഹമായ എയിംസ് കോഴിക്കോട് അനുവദിക്കുന്ന കാര്യത്തിലും ജിഎസ്ടിയുമായി ബന്ധപ്പെട്ട് കേരളത്തിനു ലഭിക്കേണ്ട സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിലും വലിയ അവഗണനയാണു കേന്ദ്രസർക്കാർ പുലർത്തുന്നതെന്നും കെ.വി. തോമസ് ആരോപിച്ചു.