രാജസ്ഥാന്-ഗുജറാത്ത് ടൂറിസ്റ്റ് ട്രെയിന്‍ നവംബര്‍ 25ന്
Friday, October 10, 2025 2:45 AM IST
കൊച്ചി: ഇന്ത്യന്‍ റെയില്‍വെയുടെ ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയില്‍ ടൂര്‍ ടൈംസുമായി സഹകരിച്ച് നടത്തുന്ന രാജസ്ഥാന്, ഗുജറാത്ത്, ഹൈദരാബാദ് ടൂറിസ്റ്റ് ട്രെയിന്‍ യാത്ര നവംബര്‍ 25ന് ആരംഭിക്കും.
രാജസ്ഥാനിലെ ജോധ്പുര്‍, ജയ്സാല്‍മീര്‍, ജയ്പുര്‍, അജ്മീര്‍, ഉദയ്പുര്‍, ഗുജറാത്തിലെ ഏക്താ പ്രതിമ, ഹൈദരാബാദ് എന്നിവിടങ്ങള്‍ പാക്കേജിന്റെ ഭാഗമായി സന്ദര്‍ശിക്കും.
റെയില്‍വെ മന്ത്രാലയം നല്കുന്ന 33 ശതമാനം സബ്സിഡിക്കു പുറമെ അധ്യാപകര്‍, മുന്‍ സൈനികര്‍, സൈനികസേവനത്തിലുള്ളവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഇളവുകളും നല്‍കുമെന്ന് സൗത്ത് ടൂര്‍ ടൈംസ് പ്രതിനിധി വിഗ്നേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
13 ദിവസം നീളുന്ന യാത്ര തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. കൊല്ലം, ആലപ്പുഴ, കായംകുളം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ ട്രെയിനിനു സ്റ്റോപ്പുണ്ട്.
സ്ലീപ്പര്‍ ക്ലാസിന് 34,950 രൂപ, തേര്‍ഡ് എസിക്ക് 44,750 രൂപ, സെക്കന്‍ഡ് എസിക്ക് 51,950 രൂപ, ഫസ്റ്റ് എസിക്ക് 64,950 രൂപ എന്നിങ്ങനെയാണു സബ്സിഡി കഴിഞ്ഞുള്ള നിരക്കുകള്‍. 7305858585 എന്ന നമ്പറിലോ www.tourtimes.in എന്ന വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യാം.