എല്‍ഡിഎഫ് സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു: അനൂപ് ജേക്കബ് എംഎല്‍എ
Friday, October 10, 2025 12:40 AM IST
കോട്ടയം: ശബരിമലയിലെ സ്വര്‍ണ്ണ കവര്‍ച്ചക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷം നിയമ സഭയില്‍ നടത്തുന്ന പ്രധിഷേധത്തെ വാച്ച് ആന്‍ഡ് വാര്ഡന് മാരെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന പ്രവണത ജനാധിപത്യ ധ്വംസനമാണെന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 61-ാ0 ജന്മദിന സമ്മേളനം തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ ഉദ്ഘാടനം ചെയ്ത് അനൂപ് ജേക്കബ് പറഞ്ഞു. പാര്‍ട്ടി ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.