സത്യൻ സ്മൃതി പുരസ്കാരം ടി.ജി. രവിക്ക്
Friday, October 10, 2025 2:45 AM IST
തൃശൂർ: ചിറ്റിശേരി സത്യൻ സ്മാരക വായനശാലയുടെ നാലാമത് സത്യൻ സ്മൃതി പുരസ്കാരം (10,000 രൂപ) നടൻ ടി.ജി. രവിക്ക്.
നവംബർ 29, 30 തീയതികളിൽ അയ്യൻകോവിൽ അയ്യപ്പക്ഷേത്രപരിസരത്തു നടക്കുന്ന വാർഷികാഘോഷത്തിൽ സംവിധായകൻ സിബി മലയിൽ പുരസ്കാരം സമർപ്പിക്കും. 29 നു വൈകിട്ട് 6.30 നു കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.