ആഭ്യന്തര കമ്മിറ്റികൾ രൂപീകരിക്കണം: വനിതാ കമ്മീഷൻ
Friday, October 10, 2025 12:40 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് കൃത്യമായ നിർദേശം നൽകിയിട്ടും സംസ്ഥാനത്തെ പല സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലും പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ലെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി.
പേരിന് കമ്മിറ്റികൾ രൂപീകരിച്ച ചില സ്കൂളുകളിൽ നിയമം അനുസരിക്കുന്ന വിധത്തിലല്ല പ്രവർത്തനം. മാന്യമായ പെരുമാറ്റവും നീതിപൂർവകമായ തൊഴിൽ അന്തരീക്ഷവും എല്ലാവർക്കും ലഭിക്കേണ്ടതാണ്.
സ്ഥിരം അധ്യാപകർക്ക് ലഭിക്കുന്ന നീതിപൂർവകമായ അവകാശങ്ങൾ ദിവസവേതനക്കാർക്കും ഉറപ്പാകേണ്ടതുണ്ട്. തിരുവനന്തപുരം ജവഹർ ബാലഭവനിൽ നടന്ന കമ്മീഷൻ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.
രണ്ടു ദിവസങ്ങളിലായി നടന്ന കമ്മീഷൻ സിറ്റിംഗിൽ മുന്നൂറോളം പരാതികൾ പരിഗണിച്ചു.