മതവിശ്വാസത്തിന്റെ പേരില്‍ പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കരുത്: മാർ തോമസ് തറയിൽ
Friday, October 10, 2025 2:45 AM IST
ചങ്ങനാശേരി: മതേതരത്വം അടിസ്ഥാനമാക്കി ഭരണം നടത്തുന്ന രാജ്യത്ത് മതവിശ്വാസത്തിന്റെ പേരില്‍ പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനയോടുള്ള ലംഘനമാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍.
കേരള മെത്രാന് സമിതി അംഗീകരിച്ച ഡിസിഎംഎസിന്റെ നിയമാവലിയുടെ പ്രകാശനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.
കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷന് ചെയര്മാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷതവഹിച്ചു. കമ്മീഷന് സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, തിരുവനന്തപുരം മേജർ അതിരൂപത ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍, ചങ്ങനാശേരി അതിരൂപത ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. ബെന്നി കുഴിയടി, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, കോതമംഗലം ഡിസിഎംഎസ് രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കണിമറ്റം, വിജയപുരം രൂപത ഡിസിഎംഎസ് ഡയറക്ടര്‍ ജോസഫ് തറയില്‍, ഡിസിഎംഎസ് കൊല്ലം രൂപത ഡയറക്ടര്‍ ഫാ. അരുണ്‍ ആറാടന്‍, ഡിസിഎംഎസ് കണ്ണൂര്‍ രൂപത ഡയറക്ടര്‍ ഫാ. സുദീപ് മുണ്ടക്കല്‍, പാലാ രൂപത ഡിസിഎംഎസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പകുറ്റി, തിരുവല്ല അതിരൂപത ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. തോമസ് സൈമണ്‍, മാവേലിക്കര രൂപത ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. ഫിലിപ്പ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.