ബസില്‍ യാത്രക്കാരൻ മരിച്ച നിലയില്‍
Friday, October 10, 2025 2:45 AM IST
കോട്ടയം: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ വള്ളക്കാട് വടക്കേപറന്പിൽ വി.ജെ. ജോസ് (68) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴിനു കർ ണാടകയിലെ സുള്ള്യയില്‍നിന്നു കൊട്ടാരക്കരയിലേക്കു പോകുകയായിരുന്ന ബസ് കോട്ടയം ഡിപ്പോയില്‍ എത്തിപ്പോഴാണ് സംഭവം.
കോട്ടയത്തേക്ക് ടിക്കറ്റെടുത്ത യാത്രക്കാരന് ഇറ ങ്ങിയില്ല. കണ്ടക്ടര്‍ തട്ടിവിളിച്ചപ്പോഴാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്കാരം ഇന്ന് രാവിലെ 10ന് ഏന്തയാർ സെന്റ് മേരീസ് പള്ളിയിൽ.