തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്ഘ​​​ട​​​ന ക​​​ടു​​​ത്ത ഞെ​​​രു​​​ക്ക​​​ത്തി​​​ലെ​​​ന്ന് കം​​​പ്ട്രോ​​​ള​​​ർ ആ​​​ൻ​​​ഡ് ഓ​​​ഡി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ (സി​​​എ​​​ജി) റി​​​പ്പോ​​​ർ​​​ട്ട്.

ബ​​​ജ​​​റ്റി​​​നു പു​​​റ​​​ത്തു​​​ള്ള ക​​​ട​​​മെ​​​ടു​​​പ്പുകൂ​​​ടി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ മൊ​​​ത്തം ബാ​​​ധ്യ​​​ത ആ​​​ഭ്യ​​​ന്ത​​​ര മൊ​​​ത്ത വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 37.84 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. 2023-24 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ധ​​​ന​​​സ്ഥി​​​തി​​​യേ​​​ക്കു​​​റി​​​ച്ചു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഈ ​​​നി​​​രീ​​​ക്ഷ​​​ണം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ബ​​​ജ​​​റ്റി​​​നു പു​​​റ​​​ത്തു​​​ള്ള ക​​​ടം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​കെ ബാ​​​ധ്യ​​​ത​​​ക​​​ൾ 2019-20 മു​​​ത​​​ൽ 2023-24 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ പ്ര​​​തി​​​വ​​​ർ​​​ഷം ശ​​​രാ​​​ശ​​​രി 11.61 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ക​​​ട​​​ബാ​​​ധ്യ​​​ത​​​ക​​​ൾ ക്ര​​​മ​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു വ​​​രു​​​ന്ന​​​താ​​​യാ​​​ണ് കാ​​​ണു​​​ന്ന​​​ത്.

ക​​​ട​​​മെ​​​ടു​​​ക്കു​​​ന്ന തു​​​ക​​​യി​​​ൽ സിം​​​ഹ​​​ഭാ​​​ഗ​​​വും നി​​​ത്യ​​​നി​​​ദാ​​​ന ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​ണു വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ക​​​ട​​​മെ​​​ടു​​​ത്ത തു​​​ക​​​യു​​​ടെ 5.18 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​കെ മൂ​​​ല​​​ധ​​​ന ചെ​​​ല​​​വ് 13,584.45 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത് ആ​​​കെ ചെ​​​ല​​​വി​​​ന്‍റെ 8.52 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്.


ശ​​​ന്പ​​​ളം, പെ​​​ൻ​​​ഷ​​​ൻ, പ​​​ലി​​​ശ ഇ​​​ന​​​ത്തി​​​ലു​​​ള്ള ചെ​​​ല​​​വ് ആ​​​കെ ചെ​​​ല​​​വി​​​ന്‍റെ 65.01 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വി​​​ഹി​​​തം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​റ്റ് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കാ​​​ത്ത ചെ​​​ല​​​വു​​​ക​​​ൾ കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ൽ ആ​​​കെ ചെ​​​ല​​​വി​​​ന്‍റെ 74.83 ശ​​​ത​​​മാ​​​നം വ​​​രും. വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​റ്റു കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ പ​​​ണ​​​മി​​​ല്ലാ​​​ത്ത സ്ഥി​​​തി ഇ​​​തു​​​വ​​​ഴി ഉ​​​ണ്ടാ​​​കു​​​ക​​​യാ​​​ണ്.

2023-24 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം കേ​​​ര​​​ളം 11.97 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ചു. മൊ​​​ത്തം ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​നം ത​​​ലേ​​​വ​​​ർ​​​ഷ​​​ത്തെ 10,23,602 കോ​​​ടി​​​യി​​​ൽനി​​​ന്ന് 11,46,109 കോ​​​ടി​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. ദേ​​​ശീ​​​യ ​​​വ​​​ള​​​ർ​​​ച്ചാനി​​​ര​​​ക്കാ​​​യ 9.60 ശ​​​ത​​​മാ​​​ന​​​ത്തേ​​​ക്കാ​​​ൾ മെ​​​ച്ച​​​പ്പെ​​​ട്ട വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കാ​​​ൻ കേ​​​ര​​​ള​​​ത്തി​​​നു സാ​​​ധി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ളോ​​​ഹ​​​രി വ​​​രു​​​മാ​​​നം 3,17,723 രൂ​​​പ​​​യാ​​​ണ്. ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ഇ​​​ത് 2,11,725 ആ​​​ണ്. ദേ​​​ശീ​​​യ​​​ ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ൾ 33.36 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ളോ​​​ഹ​​​രി വ​​​രു​​​മാ​​​നം.