ബേക്ക് എക്സ്പോ ഇന്നുമുതല്‍ അങ്കമാലിയിൽ
Friday, October 10, 2025 2:45 AM IST
കോട്ടയം: ബേക്കേഴ്സ് അസോസിയേഷന് കേരള (ബേക്ക്) സംഘടിപ്പിക്കുന്ന ബേക്ക് എക്സ്പോ ഇന്നുമുതല്‍ 12 വരെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കും.
രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയാണ് എക്സ്പോ. ബേക്കറി, കണ്‍ഫെക്ഷണറി മേഖലകളിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളും സാങ്കേതികവിദ്യകളും ഒരിടത്ത് അണിനിരത്തുന്ന ബേക്ക് എക്സ്പോ ബേക്കിംഗ് വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും പുത്തന്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും വേദിയാകും.
മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഈ പ്രദര്‍ശനത്തില്‍ ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമുളള 700ല്‍ അധികം എക്സിബിറ്റര് സ്റ്റാളുകള്‍ പങ്കെടുക്കും. പ്രീമിയം ചേരുവകള്‍, നൂതനമായ യന്ത്രസാമഗ്രികള്‍, പാക്കേജിംഗ് സൊല്യൂഷനുകള്‍ എന്നിവ പരിചയപ്പെടുത്തും.
ബേക്കിംഗ് വ്യവസായത്തിലെ പ്രഫഷണലുകള്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍, ബേക്കിംഗ് പ്രേമികള്‍ എന്നിവരുള്‍പ്പെടെ 30,000ത്തിലധികം സന്ദര്‍ശകരെയും 10,000ത്തിലധികം ബേക്കര്മാരെയും എക്സ്പോയില്‍ പ്രതീക്ഷിക്കുന്നു.
ബേക്കറി മേഖലയ്ക്കു വിപുലമായ വിപണിയും ആധുനിക സാങ്കേതിക വിദ്യകളുടെ പ്രയോജനപ്പെടുത്തലും ഉറപ്പാക്കുകയാണ് ലക്ഷ്യം.