നിയമസഭാ സമ്മേളനം അവസാനിച്ചു
Friday, October 10, 2025 3:26 AM IST
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നിശ്ചയിച്ചിരുന്നതിനേക്കാൾ ഒരു ദിവസം മുന്പ് അവസാനിപ്പിച്ചു. കഴിഞ്ഞ മാസം 15ന് ആരംഭിച്ച സമ്മേളനം ഇന്നു വരെ ചേരാനാണു നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് ബില്ലുകളും നിശ്ചയിച്ചിരുന്നു.
എന്നാൽ, പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഇന്നലെ സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതു സംബന്ധിച്ച പ്രമേയം മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ചു.
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തു പോയതിനു ശേഷമായിരുന്നു പ്രമേയം കൊണ്ടുവന്നത്. ഇന്ന് അവതരിപ്പിക്കേണ്ടിയിരുന്ന ബില്ലുകൾ കൂടി ഇന്നലെ പാസാക്കിയാണ് സഭ പിരിഞ്ഞത്.