തി​​രു​​വ​​ന​​ന്ത​​പു​​രം : കാ​​ൻ​​സ​​ർ ചി​​കി​​ത്സ​​യ്ക്കാ​​യി ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​കു​​ന്ന രോ​​ഗി​​ക​​ൾ​​ക്കു കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ളി​​ൽ സൗ​​ജ​​ന്യ യാ​​ത്ര ഒ​​രു​​ക്കു​​മെ​​ന്നു മ​​ന്ത്രി കെ.​​ബി.​​ഗ​​ണേ​​ഷ് കു​​മാ​​ർ.

ഇ​​ന്ന​​ലെ നി​​യ​​മ​​സ​​ഭ​​യി​​ൽ ചോ​​ദ്യോ​​ത്ത​​ര​​വേ​​ള​​യി​​ലാ​​യി​​രു​​ന്നു മ​​ന്ത്രി​​യു​​ടെ പു​​തി​​യ പ്ര​​ഖ്യാ​​പ​​നം. സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് പോ​​കു​​ന്ന​​വ​​ർ​​ക്കും യാ​​ത്രാ സൗ​​ജ​​ന്യ​​മു​​ണ്ടാ​​കും.

സൂ​​പ്പ​​ർ​​ഫാ​​സ്റ്റ് മു​​ത​​ൽ താ​​ഴോ​​ട്ടു​​ള്ള ബ​​സു​​ക​​ളി​​ൽ ആ​​നു​​കൂ​​ല്യം ല​​ഭ്യ​​മാ​​ക്കു​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു. ഡോ​​ക്ട​​ർ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള പാ​​സ് മു​​ഖേ​​ന​​യാ​​ണു സൗ​​ജ​​ന്യ യാ​​ത്ര അ​​നു​​വ​​ദി​​ക്കു​​ന്ന​​ത്.


പൊ​​തു​​ഗ​​താ​​ഗ​​ത സൗ​​ക​​ര്യ​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ദീ​​ർ​​ഘ​​ദൂ​​ര അ​​ന്ത​​ർ​​സം​​സ്ഥാ​​ന സ​​ർ​​വീ​​സു​​ക​​ൾ എ​​സി​​യാ​​ക്കും. ഊ​​ട്ടി, മൈ​​സൂ​​ർ, ധ​​നു​​ഷ്കോ​​ടി, കൊ​​ടൈ​​ക്ക​​നാ​​ൽ, തി​​രു​​പ​​തി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കും സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കു​​ന്ന​​തു പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.