കെഎസ്ആർടിസിയുമായി സഹകരിക്കാത്ത ഏക എംഎൽഎ വിൻസെന്റ്: ഗണേഷ് കുമാർ
Friday, October 10, 2025 12:40 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ കംപ്യൂട്ടർ വാങ്ങുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നു തുക അനുവദിക്കാത്തതു കോവളം എംഎൽഎ എം. വിൻസെന്റ് മാത്രമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ.
തൊഴിലാളി സംഘടനയുടെ നേതാവാണെങ്കിലും കെഎസ്ആർടിസിയോട് ഒരു സ്നേഹവുമില്ലാത്തയാളാണ് അദ്ദേഹം. വിഴിഞ്ഞം കെഎസ്ആർടിസി സ്റ്റാൻഡ് നവീകരണത്തിന് യാതൊരു ഇടപ്പെടലും നടത്തിയിട്ടില്ല. പിന്നീടു ഹോട്ടൽ ഉടമയുടെ സ്പോണ്സർഷിപ്പിലാണു സ്റ്റാൻഡു നവീകരിച്ചതെന്നും മന്ത്രി പറഞ്ഞു.