ദേശീയ കത്തോലിക്ക അല്മായ കോൺഗ്രസ് സംഗമം
Saturday, October 11, 2025 6:47 AM IST
കൊച്ചി: ദേശീയ കത്തോലിക്ക അല്മായ കോൺഗ്രസ് സംഗമം ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. റവ. ഡോ. സ്റ്റാൻലി മാതിരപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രദർ സുനിൽ രാമപുരം, തോമസ് കണ്ണിക്കൽ, കെ.ജെ. സെബാസ്റ്റ്യൻ, അനിൽ വിൽഫ്രഡ്, ജോയി, കാൻഡിഡ, ജെസി ജോസ്, ജോയി പോണേൽ, ജെസി ക്രിസ്റ്റഫർ, എന്നിവർ പ്രസംഗിച്ചു. നവീകരണ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുള്ള എല്ലാവരെയും കോർത്തിണക്കി ജീവിതസാഹചര്യങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കുകയാണ് സംഘടനയുടെ ഉദ്ദേശ്യമെന്ന് പ്രസിഡന്റ് തോമസ് കണ്ണിക്കൽ പറഞ്ഞു.