ശബരിമലയില്‍ ഇന്ന് സ്ട്രോംഗ് റൂം പരിശോധന
Saturday, October 11, 2025 6:47 AM IST
പത്തനംതിട്ട: ഹൈക്കോടതി നിയോഗിച്ച ദേവസ്വം ബോര്‍ഡ് ഓഡിറ്റ് വിഭാഗം ഇന്ന് ശബരിമല ക്ഷേത്രത്തിന്റെ സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കും. ഇതിനായി ജസ്റ്റീസ് കെ.ടി. ശങ്കരന് ഇന്നലെ രാത്രി ശബരിമലയിലെത്തി. കോടതി നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ നേത്യത്വത്തിലാകും പരിശോധന. വഴിപാടായി ലഭിച്ച സ്വര്‍ണവും വെള്ളിയും സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിനു രേഖകളില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന.
സ്ട്രോംഗ് റൂം മഹ്സര്‍ രേഖകള്‍ ഓഡിറ്റ് വിഭാഗം പരിശോധിക്കും. വഴിപാടായി കിട്ടുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കുകള്‍ ശബരിമല ക്ഷേത്രത്തിന്റെ നാലാം നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ക്ഷേത്രം ആവശ്യത്തിനായി സ്വര്‍ണവും വെള്ളിയും ഉപയോഗിക്കുകയോ, സ്ട്രോംഗ് റൂമിലേക്ക് മാറ്റുകയോ ചെയ്താലും ഇതേ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ശബരിമല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസറുടെ സാന്നിധ്യത്തിലായിരിക്കും സ്ട്രോംഗ് റൂമിന്റെ പരിശോധന നടത്തുക.