അജിത് കുമാർ ബെവ്കോ ചെയർമാൻ
Saturday, October 11, 2025 6:49 AM IST
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ടു പോലീസ് സേനയ്ക്കു പുറത്തു നിയമിച്ച എഡിജിപി എം.ആർ. അജിത്കുമാറിനെ ബിവറേജസ് കോർപറേഷൻ ചെയർമാനായി നിയമിച്ചു. ബെവ്കോ മാനേജിംഗ് ഡയറക്ടറായി ഐജി ഹർഷിത അട്ടല്ലൂരി തുടരും.
നിലവിൽ എക്സൈസ് കമ്മീഷണറാണ് അജിത്ത് കുമാർ. എക്സൈസ് കമ്മീഷണർമാരാണ് സാധാരണയായി ബെവ്കോ ചെയർമാൻ സ്ഥാനത്തുള്ളത്. എഡിജിപി യോഗേഷ് ഗുപ്ത ബെവ്കോ എംഡിയായിരിക്കേ മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ സിഎംഡി പദവി വഹിച്ചിരുന്നു. ഐജി റാങ്കിലുള്ള ഹർഷിത അട്ടല്ലൂരി എത്തിയപ്പോഴും ഇതേ പദവി തുടർന്നു. എന്നാൽ, ബെവ്കോ യോഗങ്ങളിൽ എക്സൈസ് കമ്മീഷണറും പങ്കെടുക്കേണ്ട സാഹചര്യത്തിൽ നിലവിലെ സാഹചര്യം തുടരാൻ അനുമതി നൽകുകയായിരുന്നു.