പാലിയേക്കര ടോള്‍പിരിവ് വിലക്ക് 14 വരെ നീട്ടി
Saturday, October 11, 2025 6:49 AM IST
കൊച്ചി: പാലിയേക്കരയില്‍ ടോള്‍പിരിവിനുള്ള വിലക്ക് ഹൈക്കോടതി 14 വരെ നീട്ടി. ടോള്‍നിരക്ക് കുറയ്ക്കുന്നതില്‍ നിലപാടറിയിക്കാന്‍ കേന്ദ്രം സാവകാശം തേടിയതോടെയാണു ഹര്‍ജി നീട്ടിയത്. അടിപ്പാത നിര്‍മാണംമൂലം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും ടോള്‍ പിരിവിനുള്ള വിലക്ക് നീക്കണമെന്നും ദേശീയപാത അഥോറിറ്റി വീണ്ടും കോടതിയില്‍ ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതില്‍ അഥോറിറ്റിക്കു വീഴ്ച സംഭവിച്ചെന്നു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി ടോള്‍പിരിവ് തടഞ്ഞത്.