വിസ്മയമായി ഡ്രോണ്‍ ഷോ
Saturday, October 11, 2025 6:47 AM IST
കൊച്ചി: കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സില്‍ ആകാശ വിസ്മയമൊരുക്കി ഡ്രോണ്‍ ഷോ. ഫെഡറേഷന് ഓഫ് എയ്റോസ്പേസ് എന്‍ജിനിയേഴ്സ് ആന്‍ഡ് റോബോട്ടിക്സ് ഇന്നോവേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഷോ. 12 സൂയിസൈഡ് ഡ്രോണുകളാണ് ഷോയില്‍ പങ്കെടുത്തത്. ഇതില്‍ ഏറ്റവും വലിയ സൂയിസൈഡ് ഡ്രോണായ എഫ്പിവിയും (ഫസ്റ്റ് പൊസിഷന്‍ വ്യൂവും) ഇടം പിടിച്ചു.
കാലടി ആദിശങ്കര കോളജ് ഓഫ് എന്‍ജിനിയറിംഗ് റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ വിദ്യാര്‍ഥി വി.എസ്. ഇന്ദ്രജിത്താണ് ഈ ഡ്രോണ്‍ നിര്‍മിച്ചത്. ട്രസ്റ്റ് ചെയര്മാന് എ.ബി. അനൂപിന്റെ നേതൃത്വത്തിലാണു ഷോ സംഘടിപ്പിച്ചത്. റിമോട്ട് കണ്ട്രോള് നിയന്ത്രിത ചെറുകാറുകളുടെയും ബൈക്കുകളുടെയും പ്രകടനവും ഇതിനൊപ്പം നടന്നു.