‘വിഷൻ 2031’ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സെമിനാർ 18ന്
Saturday, October 11, 2025 6:49 AM IST
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ എന്നതിൽ കേന്ദ്രീകരിച്ചുള്ള ‘വിഷൻ 2031’ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു.
ഈമാസം 18ന് കോട്ടയത്താണ് സെമിനാർ. മാമ്മൻ മാപ്പിള ഹാൾ മുഖ്യവേദിയായി ഒരുദിവസം പൂർണമായാണ് സെമിനാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. സമഗ്രവും സുസ്ഥിരവുമായ ഉന്നതവിദ്യാഭ്യാസ വികസനത്തിന് ലക്ഷ്യമിട്ടുള്ളതാണ് സെമിനാർ.