എലിപ്പനി ബാധിച്ച് വിദ്യാർഥി മരിച്ചു
Sunday, October 12, 2025 1:31 AM IST
കോട്ടയം: എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി. ജോസഫിന്റെ മകൻ ലെനൻ സി. ശ്യാം (15) ആണ് മരിച്ചത്.
പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലെനൻ ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാരം നടത്തി.