ചെന്നൈ-തിരുവനന്തപുരം റൂട്ടിൽ ദീപാവലി സ്പെഷൽ ട്രെയിൻ
Sunday, October 12, 2025 1:31 AM IST
കൊല്ലം: ചെന്നൈ-തിരുവനന്തപുരം റൂട്ടിൽ ദീപാവലി സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ.
06108 തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) - ചെന്നൈ എഗ്മോർ സ്പെഷൽ 21ന് വൈകുന്നേരം 5.10ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് ചെന്നൈയിൽ എത്തും.
തിരികെയുള്ള 06107 ചെന്നൈ-കൊച്ചുവേളി സ്പെഷൽ 22ന് ഉച്ചയ്ക്ക് 1.25ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ എട്ടിന് കൊച്ചുവേളിയിൽ എത്തും.
വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.