മന്ത്രി കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരം
Sunday, October 12, 2025 1:31 AM IST
മുളങ്കുന്നത്തുകാവ്: നെഞ്ചുവേദനയെത്തുടർന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുള്ള മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തൃശൂരിൽ ആധാരമെഴുത്തുജീവനക്കാരുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. രാമനിലയത്തിൽവച്ചു നെഞ്ചുവേദന അനുഭവപ്പെട്ടപ്പോഴാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതും ശ്വാസകോശ അണുബാധയുമാണു മന്ത്രിയുടെ ആരോഗ്യം മോശമാകാനുള്ള കാരണമെന്നു ഡോക്ടർമാർ പറഞ്ഞു.