ഹൈക്കോടതി വിധി സ്വാഗതാർഹം: കെസിസി
Sunday, October 12, 2025 1:31 AM IST
തിരുവല്ല: മുനമ്പത്ത് നിരപരാധികളായ ജനങ്ങള്‍ താമസിച്ചിരുന്ന ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സ്വാഗതം ചെയ്തു.
മുനമ്പത്തെ ജനങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി ചെയ്യണമെന്നും കെസിസി ആവശ്യപ്പെട്ടു.
മതേതര മൂല്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിയമനിർമാണത്തിന് പ്രാധാന്യം നല്‍കണമെന്നാണ് ഇത്തരം കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതെന്ന് കെസിസി പ്രസിഡന്റ് അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ് എന്നിവര്‍ പറഞ്ഞു.