ഗുരുജ്യോതി കലാരത്ന പുരസ്കാരം സാബു ആരക്കുഴയ്ക്ക്
Sunday, October 12, 2025 1:31 AM IST
കോതമംഗലം: സുഗതകുമാരിയുടെ സ്മരണാർഥം സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് അധ്യാപകർക്കായി ഏർപ്പെടുത്തിയ സംസ്ഥാന ഗുരുജ്യോതി കലാരത്ന പുരസ്കാരം പ്രശസ്ത കലാകാരൻ സാബു ആരക്കുഴയ്ക്ക്.
കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ സാബു ആരക്കുഴയുടെ കലാരംഗത്തെ മികവ് കണക്കിലെടുത്താണ് പുരസ്കാരം. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.