ഷൈ​​ബി​​ൻ ജോ​​സ​​ഫ്

പാ​​ണ​​ത്തൂ​​ര്‍ (കാ​​സ​​ര്‍ഗോ​​ഡ്): ക​​ത്തോ​​ലി​​ക്ക കോ​​ണ്‍ഗ്ര​​സ് കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം​വ​രെ ന​ട​ത്തു​ന്ന അ​​വ​​കാ​​ശ​​സം​​ര​​ക്ഷ​​ണ​​യാ​​ത്ര​​യ്ക്ക് ഉ​ജ്വ​ല​ തു​ട​ക്കം.

ത​ല​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യും താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലും ചേർന്ന് ജാ​ഥാ ക്യാ​പ്റ്റ​ന്‍ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍ഗ്ര​​സ് ഗ്ലോ​​ബ​​ല്‍ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. ​രാ​​ജീ​​വ് കൊ​​ച്ചു​​പ​റ​മ്പി​ലി​ന് പ​താ​ക കൈ​മാ​റി യാത്രയ്ക്കു തുടക്കം കുറി ച്ചു. ക​​ത്തോ​​ലി​​ക്ക കോ​​ണ്‍ഗ്ര​​സ് ഗ്ലോ​​ബ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ റ​​വ. ഡോ.​ ​ഫി​​ലി​​പ്പ് ക​​വി​​യി​​ല്‍ ആ​​മു​​ഖ​​ഭാ​​ഷ​​ണം ന​​ട​​ത്തി.

കോ​​ട്ട​​യം അ​​തിരൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ല്‍, ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. മാ​​ത്യു ഇ​​ളം​​തു​​രു​​ത്തി​​പ്പ​​ട​​വി​​ല്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 14 ജി​​​ല്ല​​​ക​​​ളി​​​ലൂ​​​ടെ​​​യും ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന യാ​​​ത്ര 24ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ല്‍ സ​​​മാ​​​പി​​​ക്കും.


മ​​​തേ​​​ത​​​ര​​​ത്വ​​​വും രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ക, ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ട് ന​​​ട​​​പ്പാ​​​ക്കു​​​ക, വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യ​​​വും ഭൂ​​​പ്ര​​​ശ്ന​​​ങ്ങ​​​ളും പ​​​രി​​​ഹ​​​രി​​​ക്കു​​​ക, റ​​​ബ​​​റും നെ​​​ല്ലും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്‍​ഷി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​ത്ത​​​ക​​​ര്‍​ച്ച​​​യ്ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണു​​​ക, വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ള്‍​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണു​​​ക എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍​ത്തി​​​യാ​​​ണ് യാ​​​ത്ര ന​​​ട​​​ത്തു​​​ന്ന​​​ത്.