ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ്; മുഖ്യമന്ത്രിയുടെ മകനെതിരേ അനിൽ അക്കര പരാതി നൽകി
Tuesday, October 14, 2025 1:20 AM IST
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പു കേസിൽ മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ, കേസിലെ നാലാം പ്രതി ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എന്നിവരെ അടിയന്തരമായി കസ്റ്റഡിയിൽ എടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടർ, കൊച്ചിയിലെ അഡീഷണൽ ഡയറക്ടർ, കേന്ദ്ര ധനകാര്യ റവന്യു വിഭാഗം സെക്രട്ടറി എന്നിവർക്ക് എഐസിസി അംഗം അനിൽ അക്കര ഇ-മെയിൽ വഴി പരാതി നൽകി.
വിവേക് കിരണ്‍, ഖാലിദ് എന്നിവരെ ചോദ്യംചെയ്ത് കേസിലെ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകണമെന്ന ആവശ്യമാണ് പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്.